Skill Development Courses

4 Lessons / 12 Week • 300 students • 6 comments

NSQF Courses in VHSE

Schedule: Duration 9:00 - 4:30

*വി.എച്ച്.എസ്.ഇ. പഴയ വി.എച്ച്.എസ്.ഇ. അല്ല; സംരംഭക സൗഹൃദമായി വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍* ദേശീയ നൈപുണി യോഗ്യത ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്.) കോഴ്സുകൾ വി.എച്ച്.എസ്.ഇ. പഠനത്തിന്റെ ഭാഗമായി. അതായത്, രണ്ടുവർഷത്തെ പഠനം കഴിയുമ്പോൾ ദേശീയാംഗീകാരമുള്ള ഒരു നൈപുണി പരിശീലന യോഗ്യത അധികമായി കൈയിൽ കിട്ടും. ഉപരിപഠനത്തിന് സഹായമാകുന്നതിന് പുറമേ ഇത് തൊഴിൽസാധ്യതയും വർധിപ്പിക്കും. സംരംഭകത്വപരിശീലനം ഹയർസെക്കൻഡറി തലത്തിൽ തുടങ്ങാനുമാകും. *എൻ.എസ്.ക്യു.എഫ്.* വി.എച്ച്.എസ്.ഇ. പഠനം കഴിയുന്നവർക്ക് സംസ്ഥാനസർക്കാരിന്റെ വൊക്കേഷണൽ പഠനസർട്ടിഫിക്കറ്റാണ് നല്കിയിരുന്നത്. പ്ലസ്ടുവിന് തുല്യമാണെങ്കിലും ഉപരിപഠനത്തിനും തൊഴിലിനും സാങ്കേതികതടസ്സങ്ങളുണ്ടായിരുന്നു. പുതിയ സിലബസിൽ ദേശീയാംഗീകാരമുള്ള എൻ.എസ്.ക്യു.എഫ്. സർട്ടിഫിക്കറ്റാവും ലഭിക്കുക. കേന്ദ്ര നൈപുണി സംരംഭകത്വ വകുപ്പിലെ സെക്ടർ സ്കിൽ കൗൺസിലുകൾ രൂപം കൊടുത്ത കോഴ്സുകളാണ് പഠിക്കാനുള്ളത്. രാജ്യത്താകെ ഒരേനിലവാരമുള്ളവയാണ് കോഴ്സുകൾ. *പ്രത്യേകതകൾ* * സയൻസ് ഗ്രൂപ്പുകൾ എടുക്കുന്നവർ കണക്കും ബയോളജിയും ഒന്നിച്ച് പഠിക്കേണ്ടതില്ല. ഗ്രൂപ്പ് എ കോഴ്സുകളുള്ള കോമ്പിനേഷനിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം കണക്കും ഗ്രൂപ്പ് ബി കോഴ്സുകൾക്കൊപ്പം കണക്കിനുപകരം ബയോളജിയും മാത്രം മതി. ഗ്രൂപ്പ് ബി വിദ്യാർഥികൾക്ക് എൻജിനിയറിങ് പ്രവേശനപരീക്ഷ എഴുതാൻ താത്പര്യമുണ്ടെങ്കിൽ കണക്ക് അധികവിഷയമായി പഠിക്കാൻ സൗകര്യമുണ്ട്. * ബന്ധപ്പെട്ട വ്യവസായമേഖലയിൽ ഇന്റേൺഷിപ്പ്/ഓൺ ദി ജോബ് പഠനത്തിന് അവസരം * എല്ലാ കോഴ്സുകൾക്കും ആൺ/പെൺ വ്യത്യാസമില്ലാതെ പ്രവേശനം. ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകളിലൊഴികെ എല്ലായിടത്തും തുല്യപരിഗണനയുണ്ടാകും. അതായത്, പെൺകുട്ടികൾക്ക് ഓട്ടോമൊബൈൽ സർവീസ് ടെക്നീഷ്യൻ കോഴ്സ് പഠിക്കാം. ആൺകുട്ടികൾക്ക് ഫാഷൻ ഡിസൈനറോ ബ്യൂട്ടീഷ്യനോ ആകാം * ഭാവിയിലെ കരിയർ മനസ്സിലുണ്ടെങ്കിലോ പ്രത്യേക തൊഴിൽ പഠിക്കണമെന്ന് താത്പര്യമുണ്ടെങ്കിലോ അതിനനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കാം. ബിരുദം/എൻജിനിയറിങ് പഠനത്തിന് ഇത് സഹായിക്കും * സ്പോക്കൺ ഇംഗ്ലീഷ്, ജീവിത നൈപുണി, ആശയവിനിമയശേഷി വികസനം എന്നിവയും പരിശീലിക്കാം *ഗ്രൂപ്പ് എ കോഴ്സുകൾ* ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ കോമ്പിനേഷനുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ബയോളജി പഠനമില്ലാത്ത സയൻസ് ഗ്രൂപ്പാണിത്. ഇതിലുള്ള 17 സെക്ടറുകളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. 1. അഗ്രിക്കൾച്ചർ മെഷീനറി ഓപ്പറേറ്റർ, 2. അസിസ്റ്റന്റ് ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ, 3. ഓട്ടോ സർവീസ് ടെക്നീഷ്യൻ, 4. ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, 5. ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ, 6. ഡ്രാഫ്റ്റ്സ്മാൻ, 7. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ്, 8. ഫാബ്രിക് ചെക്കർ, 9. ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, 10. ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, 11. ഗ്രാഫിക് ഡിസൈനർ, 12. ഇൻലൈൻ ചെക്കർ, 13. ജൂനിയർ സോഫ്റ്റ്വേർ ഡെവലപ്പർ, 14. മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക് പ്രോസസിങ്, 15. ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ, 16. പ്ലംബർ ജനറൽ, 17. സോളാർ ആൻഡ് ലെഡ് ടെക്നീഷ്യൻ ഇലക്ട്രോണിക്സ്. *ഗ്രൂപ്പ് ബി* ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ കോമ്പിനേഷനുകളാണ് ഈ ഗ്രൂപ്പിലുള്ളത്, കണക്ക് ഇല്ലാത്ത സയൻസ് ഗ്രൂപ്പാണിത്. ഈ ഗ്രൂപ്പിലെ പഠന സെക്ടറുകൾ 23 എണ്ണമുണ്ട്. 1. അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ, 2. വെജിറ്റബിൾ ഗ്രോവർ, 3. ബേബി കെയർ ഗിവർ, 4. ബ്യൂട്ടി തെറാപ്പിസ്റ്റ്, 5. ഡെയറി പ്രോസസിങ് എക്യുപ്മെന്റ് ഓപ്പറേറ്റർ, 6. അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, 7. ഡെയറി ഫാർമർ എന്റർപ്രണർ, 8. ഡെയറി അസിസ്റ്റന്റ്, 9. ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നീഷ്യൻ, 10. ഫിഷിങ് ബോട്ട് മെക്കാനിക്, 11. ഫിറ്റ്നസ് ട്രെയ്നർ, 12. ഫ്ളോറികൾച്ചറിസ്റ്റ് ഓപ്പൺ കൾട്ടിവേഷൻ, 13. ഫ്ളോറികൾച്ചറിസ്റ്റ് പ്രൊട്ടക്റ്റഡ് കൾട്ടിവേഷൻ, 14. ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ, 15. ഗാർഡനർ, 16. ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, 17. മെഡിക്കൽ എക്യുപ്മെന്റ് ടെക്നീഷ്യൻ, 18. മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ, 19. ഓർഗാനിക് ഗ്രോവർ, 20. ഓർഗാനിക് ഫിഷ് ടെക്നീഷ്യൻ, 21. ഷ്രിമ്പ് ഫാർമർ, 22. സ്മോൾ പോൾട്രി ഫാർമർ, 23. ഇന്റീരിയർ ലാൻഡ്സ്കേപ്പർ. *ഗ്രൂപ്പ് സി* ജ്യോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയാണ് കോമ്പിനേഷൻ. ടൂർ ഗൈഡ് എന്ന സെക്ടർ മാത്രമാണ് ഇതിലുള്ളത്. *ഗ്രൂപ്പ് ഡി* ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, മാനേജ്മെന്റ് എന്നിവയാണ് കോമ്പിനേഷൻ. അഞ്ച് സെക്ടറുകൾ ഇതിലുണ്ട്. 1. ബിസിനസ് കറസ്പോണ്ടൻസ് ആൻഡ് ബിസിനസ് ഫെസിലിറ്റേറ്റർ, 2. അക്കൗണ്ട്സ് എക്സിക്യുട്ടീവ്, 3. ക്രാഫ്റ്റ് ബേക്കർ, 4. ഓഫീസ് ഓപ്പറേഷൻ എക്സിക്യുട്ടീവ്, 5. സെയിൽസ് അസോസിയേറ്റ്. തൊഴിൽ പരിശീലനം എൻ.എസ്.ക്യു.എഫ്. അധിഷ്ഠിത നൈപുണി കോഴ്സുകൾ പൂർണമായും നടപ്പാക്കിയതോടെ വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഹയർ സെക്കൻഡറി തലത്തിൽ പൂർണമായും തുല്യതയുള്ള കോഴ്സ് എന്നതിലുപരി ദേശീയാംഗീകാരമുള്ള ഒരു തൊഴിൽ പരിശീലനത്തിനുകൂടി അവസരം ലഭിക്കും.

Skill development courses are specialized, job-oriented programs designed to build practical, in-demand technical and soft skills. Whether you are a student or a working professional, they bridge the gap between academic education and industry requirements to help you get hired fast.

Technology & IT: Coding, AI/Machine Learning, Cloud Computing, and Cybersecurity.

Business & Marketing: Digital Marketing, Data Analytics, Content Writing, and Financial Modeling.

Healthcare & Wellness: General Duty Assistant (GDA), Child Care, and Personal Training.

Image
Image

Vocational Higher Secondary Education (VHSE) in Kerala integrates Plus Two education with NSQF-aligned job-oriented skill training across 41 trades. Students can pursue specialized fields such as General Duty Assistant, Hand Held Device Technician, GST Assistant, and Graphic Designer, equipping them with professional skills and practical training.

VHSE courses are grouped across various disciplines tailored to local industrial and service sectors:

Engineering & Technology (Science): Field Technician Computing and Peripherals, Optical Fibre Technician, Auto Service Technician, Bio-Medical Equipment Assistant.

Health & Agriculture (Science/Biology): Beauty Therapist, Frontline Health Worker, General Duty Assistant, Micro Irrigation Technician.

Commerce & Business: Sales Associate, Business Correspondent/Facilitator, Office Operations Executive, GST Assistant.

Humanities: Customer Service Executive, Dietetic Aide.

Admission

6 Comments

  • Image placeholder

    Firos Babu

    January 9, 2018 at 2:21pm

    Modernized Curriculum

    Reply

  • Image placeholder

    Shaija

    January 9, 2018 at 2:21pm

    Higher Education Integration

    Reply

    • Image placeholder

      Shajahan

      January 9, 2018 at 2:21pm

      Excellent Job Readiness

      Reply

      • Image placeholder

        Anju

        January 9, 2018 at 2:21pm

        High Demand for Tech & Digital Skills

        Reply

        • Image placeholder

          Rajila

          January 9, 2018 at 2:21pm

          Global Platforms

          Reply

  • Image placeholder

    Parveen

    January 9, 2018 at 2:21pm

    Entrepreneurship Focus

    Reply

Leave a comment

Principal

Image

Resmi R

In the Kerala Vocational Higher Secondary Education (VHSE) system, the Principal serves as the administrative and academic head of the vocational school. They manage the two-year vocational courses, faculty supervision, and are officially designated as the Assistant Director for their respective region.

41 NSQF Courses in VHSE

Kerala's Vocational Higher Secondary Education (VHSE) offers 41 job-linked courses aligned with the National Skills Qualifications Framework (NSQF). Students learn industry-specific skills like Healthcare, Agriculture, Engineering, and Commerce.